പായിപ്രയിൽ പോര് മാത്രം

പായിപ്ര പഞ്ചായത്തിൽ ടൂറിസം പദ്ധതിക്ക് തുടർനടപടികളാകാത്ത പോയാലി മല പ്രദേശം
പി ജി ബിജു
Published on Oct 10, 2025, 03:50 AM | 1 min read
മൂവാറ്റുപുഴ
പായിപ്ര പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി കാലാവധി പൂർത്തിയാകുന്പോൾ ശേഷിക്കുന്നത് ചേരിപ്പോരിന്റെയും തമ്മിലടിയുടെയും നാണക്കേട് മാത്രം. ആദ്യ രണ്ടരവർഷം കോൺഗ്രസ് പ്രസിഡന്റ്. ഒരുവർഷം കോൺഗ്രസ് വിമതൻ, ഇപ്പോൾ മുസ്ലിംലീഗ് അംഗമാണ് പ്രസിഡന്റ്. നാടിന്റെ വികസനത്തോട് മുഖംതിരിക്കുന്ന ഭരണസമിതിക്ക് ഹരം ചേരിപ്പോര് മാത്രം. സംസ്ഥാന സർക്കാർ കൊണ്ടുവന്ന വികസനങ്ങളാണ് നാടിന് കരുത്തായത്.
പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച് കോടി രൂപ മുടക്കി രണ്ടുനില കെട്ടിടം, മുളവൂർ ഗവ. യുപി സ്കൂളിന് പുതിയ കെട്ടിടം, പായിപ്ര, മുടവൂർ സ്കൂളുകളുടെ നവീകരണം ഉൾപ്പെടെ നടപ്പാക്കിയത് സർക്കാരാണ്. പഞ്ചായത്തിന്റെ തനത് പദ്ധതികൾ ഒന്നും പൂർണമായി നടപ്പാക്കാൻ യുഡിഎഫ് ഭരണസമിതിക്കായില്ല. അഴിമതി, മാസപ്പടി ആരോപണങ്ങളും ഭരണസമിതിക്ക് എതിരെ ഉയർന്നു. സ്വകാര്യ കമ്പനികളുടെ ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങി വീടുവയ്‌ക്കാനുള്ള പദ്ധതിയിലാണ് ആരോപണം. പാവപ്പെട്ട കുടുംബങ്ങൾക്കായി കുറഞ്ഞവിലയ്ക്ക് സ്ഥലം വാങ്ങി വില വർധിപ്പിച്ച് കാണിച്ച് യുഡിഎഫ് മെമ്പർമാർ സ്വകാര്യ കമ്പനിയുടെ പണം തട്ടിയെടുത്ത് അധികാരദുർവിനിയോഗം നടത്തിയെന്ന് ആക്ഷേപമുയർന്നു. പഞ്ചായത്തിലെ കമ്പനികളിലെയും മറ്റു സ്ഥാപനങ്ങളിലെയും മാലിന്യസംസ്കരണത്തിലെ അപാകം പരിഹരിക്കാൻ തയ്യാറാകാത്തതുമായി ബന്ധപ്പെട്ടായിരുന്നു മാസപ്പടി വിവാദം.
ദുർഭരണത്തിന്റെ നേർക്കാഴ്‌ചകൾ
കുടിവെള്ളക്ഷാമം പരിഹരിച്ചില്ല
ജലജീവന്‍ മിഷൻ പദ്ധതിയിലൂടെ കണക്‌ഷൻ എടുപ്പിച്ചവർക്ക് കുടിവെള്ളം നൽകിയില്ല
ലൈഫ് ഭവന പദ്ധതിയിൽ നാമമാത്ര വീടുകൾ മാത്രം
പോയാലിമല, പള്ളിച്ചിറ ടൂറിസം പദ്ധതി നടപ്പാക്കാൻ നടപടിയുണ്ടായില്ല
സുഭിക്ഷ കേരളം പദ്ധതിയിൽ എംസി റോഡരികിൽ തുടങ്ങിയ ജനകീയ ഭക്ഷണശാല പൂട്ടി
എംസിഎഫ്, മിനി എംസിഎഫുകൾ സ്ഥാപിച്ചില്ല
ഓടകളിലും തോടുകളിലുമെല്ലാം ശുചിമുറിമാലിന്യം
ഗ്രാമീണ റോഡുകൾ നവീകരിച്ചില്ല
പായിപ്ര കവലയുടെ വികസനത്തിന് നടപടിയില്ല










0 comments