ad
Deshabhimani

സ്വന്തമായി ഒരു തുണ്ട് ഭൂമി;-
ജമീലയുടെ സ്വപ്‌നം സഫലമായി

295 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി

Pattaya Mission
വെബ് ഡെസ്ക്

Published on Jul 16, 2025, 03:59 AM | 1 min read

അങ്കമാലി / കോതമംഗലം

ജില്ലയിൽ 295 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി. അങ്കമാലിയിലും കോതമംഗലത്തും സംഘടിപ്പിച്ച പട്ടയമേളകളിൽ ഇവർക്ക്‌ പട്ടയങ്ങൾ വിതരണം ചെയ്‌തു. ചടങ്ങ്‌ മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു.


അങ്കമാലി സിഎസ്‌എ ഹാളിൽ നടന്ന ചടങ്ങിൽ ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ താലൂക്കുകളിലെ 162 കുടുംബങ്ങൾക്കും കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരിഷ് ഹാളിലെ ചടങ്ങിൽ കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലെ 133 കുടുംബങ്ങൾക്കും പട്ടയം നൽകി. കോതമംഗലം- 50, കുന്നത്തുനാട് -39, മൂവാറ്റുപുഴ 44 പട്ടയങ്ങളാണ്‌ നൽകിയത്‌.


അങ്കമാലിയിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. ബെന്നി ബെഹനാൻ എംപി, നഗരസഭാ ചെയർമാൻ ഷിയോ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.


കോതമംഗലത്ത്‌ ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. പി വി ശ്രീനിജിൻ എംഎൽഎ മുഖ്യാതിഥിയായി. എംപിഐ ചെയർമാൻ ഇ കെ ശിവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, നഗരസഭാ ഉപാധ്യക്ഷ സിന്ധു ഗണേശൻ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർമാരായ വിനോദ് രാജ്, സുനിത ജേക്കബ് എന്നിവർ സംസാരിച്ചു.


സ്വന്തമായി ഒരു തുണ്ട് ഭൂമി;-
ജമീലയുടെ സ്വപ്‌നം സഫലമായി

സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം സഫലമായ നിമിഷത്തിൽ ജമീലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അങ്കമാലി സിഎസ്എ ഹാളിൽ നടന്ന പട്ടയമേളയിലാണ്‌ കുന്നുകര ചുങ്കത്തുപറമ്പിൽ ജമീല ഹൈദ്രോസിന് പട്ടയം ലഭിച്ചത്‌. സാമ്പത്തിക ബാധ്യതകൾമൂലം ആകെ ഉണ്ടായിരുന്ന 24 സെന്റിൽ 20 സെന്റും നഷ്ടമായിരുന്നു. ബാക്കിയുള്ള നാല് സെന്റിന് പട്ടയം ലഭ്യമാകാതിരുന്ന സാഹചര്യത്തിൽ ജമീലയും കുടുംബവും വാടകവീട്ടിലേയ്ക്ക് താമസം മാറി. മകനോടും കുടുംബത്തോടുംകൂടെ താമസിക്കുന്ന ഇവർ വീടുവയ്ക്കാനായി ശ്രമിച്ചിരുന്നെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ആഗ്രഹം സഫമായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home