ad
Deshabhimani

മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ചു, അർധന​ഗ്നരാക്കി നടത്തി; പഞ്ചാബിൽ ദളിത് യുവാക്കൾക്ക് നേരെ അതിക്രമം

dalit attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 07, 2026, 10:38 PM | 1 min read

പഞ്ചാബ് : ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പഞ്ചാബിൽ ദളിത് യുവാക്കൾക്ക് നേരെ അതിക്രമം. പഞ്ചാബിലെ ശ്രീമുക്സാർ സാഹിബ് ജില്ലയിലാണ് സംഭവം.


മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം രണ്ട് ദളിത് യുവാക്കളെ കെട്ടിയിട്ട് തല്ലുകയും അർധന​ഗ്നരാക്കി ​ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ജൊറാർ ​ഗ്രാമത്തിലെ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് യുവാക്കൾ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. യുവാക്കൾ മയക്കുമരുന്നിന് അടിമകളാണെന്നും മോഷണം നടത്തിയെന്നും ​ഗ്രാമവാസികൾ ആരോപിച്ചു.യുവാക്കളെ വീട്ടിൽ നിന്ന് ബലപ്രയോഗത്തിലൂടെ പിടിച്ചിറക്കി കെട്ടിയിട്ടായിരുന്നു മർദനം. യുവാക്കളെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കുടുംബാ​ഗംങ്ങൾ വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. യുവാക്കളെ മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home