വേദനിക്കേണ്ടി വരും; ബെയ്റൂട്ടിലെ വ്യോമാക്രണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ

image: AFP
ടെഹ്റാൻ : ബെയ്റൂട്ടിലെ വ്യോമാക്രണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ. വേദനാജനകമായ പ്രതികരണമുണ്ടാകുമെന്ന് ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ വക്താവ് ഇബ്രഹീം റെസായ് വ്യക്തമാക്കി.
എക്സിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. വെടിനിർത്തൽ കരാർ നിലനിന്നിട്ടും തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് ഇബ്രഹീം റെസായ് പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. 'ഭ്രാന്തൻ നായകളെ അച്ചടക്കം പടിപ്പിച്ച് അവരുടെ സ്ഥാനങ്ങളിൽ നിർത്തണം. ഈ ആക്രണത്തിന് ഇറാൻ വേദനാജനകമായ മറുപടി നൽകും', റെസായ് പറഞ്ഞു.








0 comments