ad
Deshabhimani

ഊഞ്ഞാലാടുന്നതിനിടെ കൽത്തൂൺ ഇടിഞ്ഞ് വീണു; ആറുവയസുകാരിക്ക് ദാരുണാന്ത്യം

New born

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 07, 2026, 10:07 PM | 1 min read

ഡൽഹി : ‍ഡൽഹിയിലെ ഹൊളംമ്പി ഖുർദ് മേഖലയിൽ ഊഞ്ഞാലാടുന്നതിനിടെ കൽത്തൂൺ ഇടിഞ്ഞ് വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. നരേലിയ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം,മെട്രോ വിഹാറിലാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


അപകടമരമാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു പെൺകുട്ടി അഴുക്കുചാലിൽ വീണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പഴകിയ കൽത്തൂണിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ കളിക്കുകയായിരുന്നു പെൺകുട്ടി. തുടർന്ന് ഊഞ്ഞാലിന്റെ സമ്മർദം താങ്ങാനാകാതെ തൂൺ ഇടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ സത്യവാടി രാജ ഹരീഷ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ മൃതദേഹ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home