കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

കുറ്റ്യാടി : കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് വയനാട് ഭാഗത്തേക്ക് ചുരം കയറി പോകുകയായിരുന്ന ഇന്നോവ ക്രിസ്റ്റ കാർ ഏഴാം വളവിൽവച്ച് എതിർദിശയിൽ വേഗത്തിലെത്തിയ വാഹനത്തിന് സൈഡ് നൽകുന്നതിനിടെ റോഡിന്റെ വശം ഇടിഞ്ഞ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. നിസ്സാരമായി പരിക്കേറ്റവരെ ഉടൻ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തി നടക്കുന്ന കുറ്റ്യാടി ചുരത്തിൽ മഴക്കാലം ആരംഭിച്ചതോടെ പലഭാഗങ്ങളിലും അപകടസാധ്യത വർധിച്ചിരിക്കയാണ്. പ്രദേശത്ത് റോഡ് സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.









0 comments