പട്ടാൽ പാറ–ഐമുറി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി

പട്ടാൽ പാറ–ഐമുറി റോഡ് തകർന്നനിലയിൽ
പെരുമ്പാവൂർ
പട്ടാൽ പാറ–ഐമുറി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. വഞ്ചിപറന്പുമുതൽ വല്ലംവരെ നിർമിച്ച റോഡിന്റെ ഭാഗങ്ങളാണ് തകർന്നത്. കൂവപ്പടി പഞ്ചായത്ത് 15–-ാംവാർഡിലെ ഐമുറി ത്രിവേണി കവല ഭാഗത്തെ 200 മീറ്ററോളം റോഡ് കുണ്ടും കുഴിയുമാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടുകൊണ്ടിരിക്കയാണ്.
ഒന്നരവർഷംമുന്പ് പണി ആരംഭിച്ച് ആറുമാസംമുന്പ് ടാറിങ് നടത്തിയ ആറുകിലോമീറ്റർ നീളമുള്ള റോഡിന്റെ ഒരു ഭാഗമാണ് തകർന്നത്. ഈ ഭാഗത്ത് ഗുണനിലവാരമില്ലാത്ത കട്ട വിരിക്കുന്നതിനുള്ള കരാറുകാരന്റെ ശ്രമത്തെ നാട്ടുകാർ എതിർത്തിരുന്നു. റോഡിന്റെ മറ്റുപല ഭാഗങ്ങളും ടാർ ചെയ്യാതെ തകർന്നുകിടപ്പുണ്ട്.
റോഡ് നിർമാണത്തിലെ അപാകം പണി തുടങ്ങിയ നാൾമുതൽ പലപ്രാവശ്യം സിപിഐ എം ഐമുറി ത്രിവേണി ബ്രാഞ്ച് കരാറുകാരനോടും ബന്ധപ്പെട്ട അധികാരികളോടും പരാതിപ്പെട്ടിട്ടുള്ളതാണ്. അടിയന്തരമായി റോഡ് നിർമാണം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബ്രാഞ്ച് സെക്രട്ടറി സെബി എം ജോസ് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.











0 comments