Deshabhimani

ബസ് സ്റ്റാൻഡിലെ ഇരിപ്പിടത്തിന്റെ കമ്പിയിൽ തട്ടി യാത്രക്കാരന്റെ 
കാലിന് ഗുരുതരപരിക്ക്‌

Passenger's leg seriously injured

തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ശന്തനു

വെബ് ഡെസ്ക്

Published on Oct 24, 2026, 02:08 AM | 1 min read

തൃപ്പൂണിത്തുറ


നഗരസഭ ബസ് സ്റ്റാൻഡിലെ ഒടിഞ്ഞുകിടന്ന ഇരിപ്പിടത്തിന്റെ കമ്പിയിൽ തട്ടി ഗൃഹനാഥന്റെ കാലിന് ഗുരുതരപരിക്കേറ്റു. വെള്ളി രാവിലെ 8.45 ഓടെ ഉണ്ടായ അപകടത്തിൽ തെക്കൻ പറവൂർ പറയടത്തുവെളി ആർ ശന്തനുവിനാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശന്തനുവിന്റെ കാലിൽ 22 തുന്നിക്കെട്ടുകളിടേണ്ടി വന്നു.


കൂലിപ്പണിക്കാരനായ ശന്തനു ജോലിക്ക് പോകാനായി തൃപ്പൂണിത്തുറ ബസ്‌ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ബസ്സിൽ കയറുന്നതിനായി ബസിന് അടുത്തേക്ക് നടന്നപ്പോഴാണ് കമ്പി കാലിൽ തട്ടിയത്. തുടർന്ന് ബസ്‌ സ്റ്റാൻഡിൽ വീണ ഇദ്ദേഹത്തെ ഒപ്പം ജോലി ചെയ്യുന്ന ആളാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും അവിടെനിന്നും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചത്. ഒരുമാസത്തോളം പൂർണവിശ്രമമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.


ബസ്‌ സ്റ്റാൻഡിലെ ഒടിഞ്ഞ ഇരിപ്പിടം നന്നാക്കുന്നതിൽ തൃപ്പൂണിത്തുറ നഗരസഭ കാണിച്ച അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home