പ്രതിഷേധജാഥ സംഘടിപ്പിച്ചു

ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തിയിൽ സംഘടിപ്പിച്ച പ്രതിഷേധം പി കെ വാസു ഉദ്ഘാടനം ചെയ്യുന്നു
മുളന്തുരുത്തി
നീറ്റ് പരീക്ഷാക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ നടക്കുന്ന വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജാഥ സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി പി കെ വാസു ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹകസമിതി അംഗം പി എ തങ്കച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, കെ പി രവികുമാർ, കെ എസ് സജീവ്, പി കെ രഞ്ജൻ എന്നിവർ സംസാരിച്ചു.










0 comments