print edition ഇന്ത്യക്ക് 10% അധികച്ചുങ്കം ചുമത്തി അമേരിക്ക

image: AFP
വാഷിങ്‌ടൺ: ഇന്ത്യക്കുമേൽ ചുമത്തിയ താൽക്കാലിക നികുതിയുടെ കാലാവധി അവസാനിച്ചതോടെ വീണ്ടും 10 ശതമാനം നികുതി അടിച്ചേൽപ്പിച്ച് അമേരിക്ക. ഇന്ത്യയടക്കം 18 രാജ്യങ്ങളിൽ ‘അടിമപ്പണി’ ഉണ്ടെന്നും അതിനാലാണ് നികുതി ചുമത്തുന്നതെന്നുമാണ് ട്രംപിന്റെ പ്രതികരണം. കൂടാതെ 36 രാജ്യങ്ങൾക്ക് 12.5ശതമാനം നികുതിയും പ്രഖ്യാപിച്ചു.
ഇന്ത്യ കൂടാതെ അർജന്റീന, ബംഗ്ലാദേശ്, കംബോഡിയ, കാനഡ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കാണ് 10 ശതമാനം അധികച്ചുങ്കം ഏർപ്പെടുത്തിയത്. ചൈന, ബ്രസീൽ, യുഎഇ എന്നിവയുൾപ്പെടെ 36 രാജ്യങ്ങളിൽ 12.5 ശതമാനം നികുതി ചുമത്തി.
പുതിയ നികുതി വന്നതോടെ ഇന്ത്യൻ തുണിത്തരങ്ങൾ, എൻജിനീയറിങ് സാമഗ്രികൾ, രാസപദാർഥങ്ങൾ, തുകൽ, ആഭരണങ്ങൾ എന്നിവയ്‌ക്ക് അമേരിക്കൻ കന്പോളത്തിൽ വിലവർധിക്കും.









0 comments