ad
Deshabhimani

പണ്ഡിറ്റ് രവിശങ്കറിന്റെ വിഖ്യാത സൃഷ്ടി 
അവതരിപ്പിച്ച് ഇറ്റാലിയന്‍ സംഗീതജ്ഞര്‍

pandit ravishankar
വെബ് ഡെസ്ക്

Published on Jul 20, 2025, 04:56 AM | 1 min read


കൊച്ചി

അരനൂറ്റാണ്ടുമുമ്പ് സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കർ തോടി രാഗത്തിൽ രണ്ട് വാദ്യോപകരണങ്ങളിൽ രചിച്ച വിഖ്യാത സൃഷ്ടിക്ക് ശ്രദ്ധേയമായ പുനരവതരണം നടത്തി ഇറ്റാലിയൻ യുവ സംഗീതജ്ഞർ. കൊച്ചി- മുസിരിസ് ബിനാലെയ്ക്കുമുന്നോടിയായി നടന്ന സംഗീതപരിപാടിയിലാണ് രവിശങ്കറിന്റെ എൽ ഔബീ എൻചാന്റ്റി (ദി എൻചാന്റഡ് ഡോൺ) 11 മിനിറ്റ് ദൈർഘ്യമുള്ള ഫ്‌ളൂട്ട്, -ഗിത്താർ കൺസേർട്ടായി ടോമാസോ ബെൻസിയോലിനിയും ലോറെൻസോ ബെർണാർഡിയും അവതരിപ്പിച്ചത്.


1976-ലാണ് രവിശങ്കർ തന്റെ വിഖ്യാത രചന അവതരിപ്പിച്ചത്. ടോമാസോ ഫ്‌ളൂട്ടിലും ബെർണാർഡി ഗിത്താറിലുമായി ഈ സംഗീതപ്രകടനത്തിന് പുനർരൂപം നൽകി. 75 മിനിറ്റ് നീണ്ടുനിന്ന പ്രകടനം സദസ്സ് കരഘോഷത്തോടെ ഏറ്റെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷനും (കെബിഎഫ്) ഇറ്റാലിയൻ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് മട്ടാഞ്ചേരി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടത്തിൽ പരിപാടി സംഘടിപ്പിച്ചത്.


‘ഫോർ ദ ടൈം ബീയിങ്‌’ എന്ന് പേരിട്ടിരിക്കുന്ന കൊച്ചി- മുസിരിസ് ബിനാലെയുടെ ആറാംപതിപ്പ് ഡിസംബർ 12ന് ആരംഭിക്കും. ഗോവ ആസ്ഥാനമായുള്ള കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സംഘടനയായ എച്ച്എച്ച് ആർട്ട് സ്പെയ്സസുമായി ചേർന്ന് ആർട്ടിസ്റ്റ് നിഖിൽ ചോപ്രയാണ്‌ ക്യുറേറ്റ് ചെയ്യുന്നത്. 110 ദിവസം നീണ്ടുനിൽക്കുന്ന ബിനാലെ 2026 മാർച്ച് 31ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home