രാജഗിരിയിൽ പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി

ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ച പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ട് യുണൈറ്റഡ് യൂറോപ്യൻ ഗ്യാസ്ട്രോ എൻട്രോളജി പ്രസിഡന്റ് ഡോ. മത്തിയാസ് ലോർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
പാൻക്രിയാസ് രോഗങ്ങൾക്കുള്ള സമഗ്ര ചികിത്സാ കേന്ദ്രമായി പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ട് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു.
ആശുപത്രിയിലെ ഉദരരോഗവിഭാഗം കൊച്ചി ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച ‘ലൈറ്റ് അപ്‌ഡേറ്റ്’ അന്താരാഷ്ട്ര സമ്മേളനത്തിൽ യുണൈറ്റഡ് യൂറോപ്യൻ ഗ്യാസ്ട്രോ എൻട്രോളജി പ്രസിഡന്റ് പ്രൊഫ. ഡോ. മത്തിയാസ് ലോർ ഉദ്ഘാടനം ചെയ്‌തു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷനായി. ഇന്ത്യയിലെ ആദ്യത്തേതാണ് ഇൻസ്‌റ്റിറ്റ്യൂട്ട് എന്ന് അധികൃതർ അവകാശപ്പെട്ടു.
കേരളത്തിൽ കണ്ടുവരുന്ന ട്രോപ്പിക്കൽ പാൻക്രിയാറ്റൈറ്റിസ് മുതൽ അർബുദംവരെയുള്ള രോഗങ്ങൾക്കുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാകും. സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാനൂറോളം വിദഗ്ധർ പങ്കെടുത്തു. ഡോ. ഫിലിപ്പ് അഗസ്റ്റിനും സംഘവും തയ്യാറാക്കിയ പാൻക്രിയാസ് രോഗങ്ങളെക്കുറിച്ചുള്ള ‘ഡിസീസസ് ഓഫ് പാൻക്രിയാസ്' പുസ്‌തകം ചടങ്ങിൽ പ്രകാശിപ്പിച്ചു. പ്രൊഫ. ഡോ. ജീനിൻ വാൻ ഹൂഫ്റ്റിൽനിന്ന് ഡോ. എസ് സുധീന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി.








0 comments