ad
Deshabhimani

വല്ലം–പാണംകുഴി റോഡിൽ അപകടക്കുഴികൾ

panamkuzhi road

ഗണപതിവിലാസം സ്കൂളിനുമുന്നിലുള്ള കുഴിയിൽ നാട്ടുകാർ മുന്നറിയിപ്പ് 
ബോർഡ് സ്ഥാപിച്ചിരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 01:28 AM | 1 min read

പെരുമ്പാവൂർ


വല്ലം–പാണംകുഴി റോഡ് തകർന്ന്‌ സഞ്ചാരയോഗ്യമല്ലാതായി. റോഡിൽ പലയിടത്തും യാത്രക്കാരുടെ ജീവന് ഭീഷണിയായി അപകടക്കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂൾ ഗേറ്റിനുമുന്നിൽ റോഡിനുനടുവിലായി വലിയ കുഴിയുണ്ട്‌. നാട്ടുകാർ താൽക്കാലിക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും കുഴി നികത്തിയുമാണ്‌ അപകടങ്ങൾ ഒഴിവാക്കുന്നത്.


കൂവപ്പടി പഞ്ചായത്ത് ജങ്ഷനിലും സമാനസ്ഥിതിയാണ്‌. അയ്മുറി സെന്റ്‌ ആൻസ് കോൺവന്റ് സ്‌കൂളിന് എതിർവശത്ത് വെള്ളക്കെട്ട് കാരണം കാൽനടയാത്രപോലും സാധ്യമല്ല. അശാസ്ത്രീയമായ നിർമാണമാണ്‌ റോഡ് തകരാനിടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്. റോഡ്‌ ഉടൻ നവീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home