ad
Deshabhimani

ഞാറ്റുവേലച്ചന്ത തുടങ്ങി

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ- കൂത്താട്ടുകുളം ചോരക്കുഴി നഴ്‌സറിയിൽ ഞാറ്റുവേലച്ചന്ത തുടങ്ങി.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ ഞാറ്റുവേലച്ചന്ത നെവിൻ ജോർജ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 27, 2026, 12:32 AM | 1 min read

കൂത്താട്ടുകുളം​


പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ- കൂത്താട്ടുകുളം ചോരക്കുഴി നഴ്‌സറിയിൽ ഞാറ്റുവേലച്ചന്ത തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ നെവിൻ ജോർജ് ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി ജിജോ അധ്യക്ഷയായി. നടീൽ വസ്‌തുക്കളുടെ ആദ്യവിൽപ്പന കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്‌സൺ റെജി ജോൺ നടത്തി. വി സി മാത്യു, കുഞ്ഞുമോൻ ഫിലിപ്, ജേക്കബ് ഫിലിപ്, ജെസി ചാക്കോ, ജിജോ കെ മാണി എന്നിവർ സംസാരിച്ചു. അഗ്രോ സർവീസ് സെന്ററിന്റെ പാമ്പാക്കുട ചോരക്കുഴി, ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസ് വിപണിയിൽനിന്ന്‌ ജൂലൈ അഞ്ചുവരെ പച്ചക്കറിത്തൈകൾ, പച്ചക്കറി വിത്തുകൾ, വിവിധ നടീൽവസ്‌തുക്കൾ, ജൈവവളങ്ങൾ, ജൈവ കീട–കുമിൾ നാശിനികൾ, കാർഷിക സസ്യസംരക്ഷണ ഉപകരണങ്ങൾ മുതലായവ വിലക്കുറവിൽ ലഭിക്കും.


കൂത്താട്ടുകുളം


കൃഷിഭവൻ ഞാറ്റുവേലച്ചന്ത നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്തു. പ്രിൻസ് പോൾ ജോൺ അധ്യക്ഷനായി. ലിസി ജോസ്, ബിജു ജോൺ, മാർക്കോസ് ഉലഹാന്നാൻ, സലീമ മനോജ്‌, സിന്ധു മനോജ്‌, ഷീബ രാജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home