കൊച്ചിയെ ചുവരിലാക്കി കുട്ടിക്കൂട്ടം

മട്ടാഞ്ചേരി
കടൽത്തീരത്തെ ചുവരിൽ കൊച്ചിയെ വരച്ചുകാട്ടി ധ്രുവയിലെ കുട്ടിക്കൂട്ടം. പുതുവത്സരാഘോഷത്തിൽ ഫോർട്ട് കൊച്ചി തെക്കൻ കടപ്പുറത്തുള്ള നൂറടി മതിലിലാണ് നൂറോളം കൂട്ടികൾ ത്രിമാന ശൈലിയിലുള്ള ചിത്രങ്ങൾ വരച്ചത്. കേരള ചുവർചിത്ര രചനയുടെ മാതൃകയിൽ ആകർഷകമായ വർണങ്ങളാലാണ് കൊച്ചി കാഴ്ചകൾ കലാരചനകളായത്.
എൽ കെ ജി മുതൽ ഡിഗ്രി തലത്തിൽവരെയുള്ളവർ രണ്ടരമണിക്കൂർനേരം നീണ്ട ചിത്രരചനയിൽ പങ്കാളികളായി. പൂക്കളും പൂമ്പാറ്റയും മരങ്ങളും മൃഗങ്ങളും പാലവും മൈതാനവും സാന്താ ക്ലോസുമെല്ലാം ചുവരിൽ അണിനിരന്നു. അക്രലിക്കിലും എമൽഷൻ പെയിന്റിലുമായാണ് കാഴ്‌ചവിരുന്ന് ഒരുങ്ങിയത്. അമരാവതിയിലെ ധ്രുവ് ആർട്ട്സ് അക്കാദമിയിലെ കലാകാരനും ചിത്രകലാ അധ്യാപകനുമായ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് ചിത്രരചന നടന്നത്. 12 വർഷമായി തുടരുന്ന ചുവർചിത്രരചന കാഴ്ചയിൽ ഓരോ വർഷവും പുതു വിഷയാവതരണമാണ് നടക്കുകയെന്ന് സഞ്ജയ് കുമാർ പറഞ്ഞു.









0 comments