Deshabhimani

കേരളത്തിന്റേത് പ്രകൃതിക്ക് അനുസൃതമായ വ്യവസായ നയം : മന്ത്രി പി രാജീവ്

p rajeev
വെബ് ഡെസ്ക്

Published on Sep 23, 2025, 03:59 AM | 1 min read


വൈപ്പിൻ

പ്രകൃതിക്ക് അനുസൃതമായ വ്യവസായ നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് വ്യവസായമന്ത്രി പി രാജീവ്. കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) പ്രകാശിപ്പിക്കൽ ചടങ്ങ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊച്ചിയെ സംരക്ഷിക്കാനാണ്‌ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന്‌ മന്ത്രി പറഞ്ഞു.


സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഔദ്യോഗികമായി അംഗീകരിച്ച പദ്ധതികളിൽ ആദ്യത്തേത് കേരളത്തിന്റെ ഹൈഡ്രജൻ ഹബ്ബാണ്. ലോകത്തിലെതന്നെ പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്. അന്തരീക്ഷത്തിൽനിന്ന് ഹരിതഗൃഹ വാതകങ്ങളെ നീക്കംചെയ്യാൻ കാർബൺ ക്രെഡിറ്റ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.


കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ഹരിതകേരളം മിഷന്റെ ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിന്റെ ഭാഗമായാണ് കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതി സംഘടിപ്പിക്കുന്നത്. കുഴുപ്പിള്ളി, പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കണക്കാക്കാൻ എട്ട് പഞ്ചായത്തുകളിലും പ്രാഥമിക സർവേ നടത്തി. ഇതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിപിആർ തയ്യാറാക്കിയതെന്ന്‌ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ പറഞ്ഞു.


ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്റെ ലോഗോയും പ്രകാശിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റെ മനോജ് മൂത്തേടൻ, കലക്ടർ ജി പ്രിയങ്ക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമൻ, സരിത സനിൽ, നവകേരളം കർമപദ്ധതി സംസ്ഥാന കോ–ഓർഡിനേറ്റർ ടി എൻ സീമ, ജിഡ സെക്രട്ടറി രഘുരാമൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home