ad
Deshabhimani

കെ കെ കൃഷ്ണകുമാറിനെ അനുസ്മരിച്ചു

P Rajeev

കുസാറ്റിൽ നടന്ന കെ കെ കൃഷ്ണകുമാർ അനുസ്മരണയോഗത്തിൽ മന്ത്രി പി രാജീവ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 23, 2026, 12:16 AM | 1 min read

കളമശേരി

ധനകാര്യവിദഗ്ധനും സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്സ് ആൻഡ് എൻവയോൺമെൻ്റൽ സ്റ്റഡീസ് (സെസ്) സ്ഥാപക സെക്രട്ടറിയുമായിരുന്ന കെ കെ കൃഷ്ണകുമാറിനെ അനുസ്‌മരിച്ചു. സുഹൃത്തുക്കളും സെസിലെ സഹപ്രവർത്തകരും കുസാറ്റിലെ സഹപാഠികളും അധ്യാപകരും ചേർന്നാണ് കുസാറ്റ് എസ്എംഎസ് ഹാളിൽ അനുസ്മരണം സംഘടിപ്പിച്ചത്.

വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി. കൃഷ്ണകുമാർ കുസാറ്റിൽ എംബിഎ വിദ്യാർഥിയായി എത്തിയകാലംമുതലുള്ള സൗഹൃദമാണ് തനിക്കുള്ളതെന്നും സെസ് രൂപീകരിക്കുമ്പോൾ താനും ഒപ്പുണ്ടായിരുന്നെന്ന് മന്ത്രി അനുസ്മരിച്ചു.



സെസ് സെക്രട്ടറി ജയകുമാർ സി പിള്ള അധ്യക്ഷനായി. ചെയർമാൻ പ്രൊഫ. മൈക്കിൾ തരകൻ, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ്, കുസാറ്റ് എസ്എംഎസ് ഡയറക്ടർ ഡോ.സാം തോമസ്, ഡോ.പി ജി ശങ്കരൻ, ജോയ് ഇളമൺ, ഡോ. പി ആർ വിൽസൺ, ഡോ. എം ഭാസി, എം എൻ ഉണ്ണിക്കൃഷ്‌ണൻ, പ്രൊഫ. എം കെ സുകുമാരൻനായർ, ഷാജി സരിഗ, സെസ് സീനിയർ റിസർച്ച് ഓഫീസർ ജയൻ, സെസ് ഡയറക്ടർ ഡോ.എൻ അജിത് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home