വീണ്ടും മെസി; ഈജിപ്തിനെതിരെ നേടിയത് പുതിയ റെക്കോഡുകള്‍

അറ്റ്‌ലാന്റ: ലോകകപ്പിൽ ലയണൽ മെസിയുടെ ഗോൾവേട്ട തുടരുന്നു. ഇൗജിപ്‌തിനെതിരെ അർജന്റീന ക്യാപ്‌റ്റന്റെ തുടർച്ചയായ ഒമ്പതാം മത്സരത്തിലെ ഗോളായിരുന്നു. 2022ൽ ഓസ്‌ട്രേലിയക്കെതിരെ വലകുലുക്കിയശേഷം വിശ്രമിച്ചിട്ടില്ല. നോക്കൗട്ട് റൗണ്ടിൽ തുടർച്ചയായി ആറ് തവണ ലക്ഷ്യം കാണുന്ന ആദ്യ താരവുമായി. ഇൗ ലോകകപ്പിൽ എട്ട് ഗോളുമായി ഒന്നാംസ്ഥാനത്താണ്. ആകെ റെക്കോഡ് നേട്ടം 21 എണ്ണമാക്കി ഉയർത്തി.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളവസരം (9 എണ്ണം) ഒരുക്കിയ താരവുമായി മുപ്പത്തെട്ടുകാരൻ. ദ്യേഗോ മാറഡോണയെയാണ് മറികടന്നത്. ഇൗജിപ്‌തിനെതിരെ പെനൽറ്റി നഷ്‌ടപ്പെടുത്തി. ഒരു ലോകകപ്പിൽ രണ്ട് പെനൽറ്റി പാഴാക്കുന്ന ആദ്യ കളിക്കാരനാണ്. ലോകകപ്പിലാകെ എട്ട് തവണ പെനൽറ്റി കിക്കെടുത്തതിൽ നാലും പാഴാക്കി.











0 comments