ad
Deshabhimani

മേപ്പാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരട്ട അന്വേഷണം

 Kalladi Landslide  VD SATHEESAN.jpg
വെബ് ഡെസ്ക്

Published on Jul 08, 2026, 10:53 AM | 1 min read

തിരുവനന്തപുരം: വയനാട്‌– കോഴിക്കോട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അപകടമുണ്ടായ കാര്യവും നിർമാണത്തിന് കേന്ദ്രസർക്കാർ നൽകിയ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നുമാണ് അന്വേഷിക്കുന്നത്. രണ്ട് തരത്തിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


'വയനാട് ദുരന്തത്തെ കുറിച്ച് മന്ത്രിസഭാ യോ​ഗം വിലയിരുത്തി. അപകടമുണ്ടായ സാധ്യതകളെ കുറിച്ചും അന്വേഷിക്കാൻ തീരുമാനിച്ചു. ദുരന്തഭൂമിയുടെ തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചിൽ ഉണ്ടായെന്ന റിപ്പോർട്ടും പ്രാഥമികമായി വരുന്നുണ്ട്. അതു കൂടി പരിശോധിച്ച് കാര്യങ്ങൾ തീരുമാനിക്കും. കേന്ദ്രസർക്കാർ തുരങ്ക നിർമാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ കൊടുത്ത കർശന നിർദേശങ്ങൾ കരാർ കമ്പനി പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. അപകട സാധ്യതകൾ പരിശോധിച്ച ശേഷമാണ് പണി തുടരാൻ പോകുന്നത്'- എന്നും മുഖ്യമന്ത്രി പറഞ്ഞു.


പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home