ad
Deshabhimani

തൃശ്ശൂരിൽ പൊലീസും എംവിഡിയും നേർക്കുനേർ; ഒടുവിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് പൊലീസ്

mvd
വെബ് ഡെസ്ക്

Published on Jul 08, 2026, 11:39 AM | 1 min read

തൃശ്ശൂർ: ഇൻഷുറൻസ് രേഖകളുണ്ടായിട്ടും വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിങ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പൊലീസ് നടപടിയിലേക്ക്. വടക്കാഞ്ചേരി എം വി ഐ പി വി ബിജുവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് പൊലീസ് സേനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്.


വടക്കാഞ്ചേരി പൊലീസിന്റെ പട്രോളിങ് വാഹനം തടഞ്ഞുനിർത്തിയ എം വിഐ, വണ്ടിക്ക് ഇൻഷുറൻസ് ഇല്ലെന്ന് ആരോപിച്ച് 4000 രൂപ പിഴ ചുമത്തുകയായിരുന്നു. പിഴയിട്ടതിന് പിന്നാലെ, എം വിഐയുടെ നേതൃത്വത്തിൽ വാർത്താക്കുറിപ്പും ഇറക്കി. എന്നാൽ, തങ്ങളുടെ വാഹനത്തിന് കൃത്യമായ ഇൻഷുറൻസ് ഉണ്ടെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ഡിജിറ്റൽ രേഖകൾ തൊട്ടുപിന്നാലെ വടക്കാഞ്ചേരി പൊലീസ് പരസ്യപ്പെടുത്തുകയായിരുന്നു.


അതേസമയം പൊലീസ് വാഹനത്തിന് പിഴയിട്ട എം വി ഐ പി.വി ബിജു ഉപയോഗിക്കുന്ന സ്വകാര്യ വാഹനത്തിന്റെ രേഖകൾ പരിശോധിച്ച പൊലീസ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ സ്വന്തം വണ്ടിക്ക് മാസങ്ങളായി 'പൊലൂഷൻ സർട്ടിഫിക്കറ്റ്' ഇല്ലെന്ന രേഖകളും പുറത്തുവിട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home