ad
Deshabhimani

പി മോഹനന് എടത്തല വിടനൽകി

p mohanan
വെബ് ഡെസ്ക്

Published on Feb 11, 2026, 01:00 AM | 1 min read


ആലുവ

സിപിഐ എം ആലുവ ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ആലുവ ഏരിയ പ്രസിഡന്റുമായ അന്തരിച്ച പി മോഹനന് എടത്തല വിടനൽകി. ചൊവ്വ രാവിലെ ഒന്പതുമുതൽ എടത്തല കുഞ്ചാട്ടുകരയിലെ വസതിയിൽ നടന്ന പൊതുദർശനത്തിൽ സമൂഹത്തിലെ നാനാതുറകളിൽനിന്ന്‌ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.


സിപിഐ എം ജില്ലാ സെക്രട്ടി എസ് സതീഷ്, ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പാർടിപ്പതാക പുതപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ആർ അനിൽകുമാർ, പുഷ്പ ദാസ്, ടി സി ഷിബു, സി കെ പരീത്, സി ബി ദേവദർശനൻ, കെ എസ് അരുൺകുമാർ, ബാംബ‍ൂ കോർപറേഷൻ ചെയർമാൻ ടി കെ മോഹനൻ, അൻവർ സാദത്ത് എംഎൽഎ, വി സലിം, എൻ സി ഉഷാകുമാരി, ഷാജി ജോർജ്‌ പ്രണത തുടങ്ങി നിരവധിപേർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. റെഡ് വളന്റിയർമാർ അഭിവാദ്യം നൽകി.


പകൽ 3.30ന് ആലുവ യുസി കോളേജ് എൻഎസ്എസ് ശ്മശാനത്തിൽ സംസ്കരിച്ചു. എടത്തലയുടെ രാഷ്ട്രീയ സാംസ്കാരികരംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പി മോഹനൻ എടത്തല യുവധാര ലൈബ്രറി പ്രസിഡന്റ്‌, ബാലസംഘം ആലുവ ഏരിയ കൺവീനർ, സിപിഐ എം എടത്തല ലോക്കൽ സെക്രട്ടറി, ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ട്രേഡ് യൂണിയൻ നേതാവായിരുന്ന വി ജി ഭാസ്കരൻനായരുടെ മകൾ കാർത്തികയാണ് ഭാര്യ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home