പി ജി ശ്യാമളനെ അനുമോദിച്ചു

പി ജി ശ്യാമളന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയും ഫ്രാൻസിസ് ഷെൽബിയും ചേർന്ന് ഉപഹാരം നൽകുന്നു
തൃപ്പൂണിത്തുറ
1001 ഗാനങ്ങൾ പാടി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഗായകൻ എരൂർ സ്വദേശി പി ജി ശ്യാമളനെ എരൂരിലെ ഫ്രണ്ട്‌സ് കൂട്ടായ്‌മ അനുമോദിച്ചു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ കെ ജെ ജോഷി അധ്യക്ഷനായി. എംഎൽഎയും റിട്ട. പൊലീസ് അസി. കമീഷണർ ഫ്രാൻസിസ് ഷെൽബിയും ചേർന്ന് ശ്യാമളന് ഉപഹാരം നൽകി.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ, ഏരിയ സെക്രട്ടറി പി വാസുദേവൻ, പി ഡി ഷൈൻ, ടി കെ സാഗർ, ബി എസ് നന്ദനൻ, കെ കെ പ്രദീപ് എന്നിവർ സംസാരിച്ചു.
2023 ജനുവരി മുതലാണ് ഫോട്ടോഗ്രാഫർകൂടിയായ പി ജി ശ്യാം (ശ്യാമളൻ) ഫെയ്‌സ്ബുക്കിൽ തുടർച്ചയായ ദിവസങ്ങളിൽ വിവിധ ഭാഷകളിലെ 1001 ഗാനങ്ങൾ ആലപിച്ച് പോസ്റ്റ് ചെയ്തത്.










0 comments