നിർമാണത്തിന് തുടക്കം
ആലുവ–പുറയാർ റെയിൽവേ മേൽപ്പാലം രണ്ടുവർഷത്തിനകം: മന്ത്രി മുഹമ്മദ് റിയാസ്

ആലുവ–പുറയാർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ആലുവ–പുറയാർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പുറയാർ റെയിൽവേ ഗേറ്റിനുസമീപം മേൽപ്പാലനിർമാണം ഉദ്‌ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ കിഫ്ബിയുടെ സഹായത്തോടെ 99 റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കാനാണ് നിശ്ചയിച്ചത്. ഒമ്പത് മേൽപ്പാലങ്ങൾ പൂർത്തിയാക്കി. ഇത് സർവകാല റെക്കോഡാണ്. ഏഴ് പാലങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു.
53.71 കോടി രൂപ ചെലവഴിച്ചാണ് പുറയാർ മേൽപ്പാലം നിർമാണം. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് പരിശോധിക്കും. 136 റോഡുകളും 27 പാലങ്ങളും ഉൾപ്പെടെ 163 പദ്ധതികളാണ് കിഫ്ബിവഴി പൂർത്തിയാക്കിയത്. 6616.13 കോടി രൂപ ചെലവഴിച്ചു. നിലവിൽ 8308.8 കോടി രൂപയുടെ 160 പദ്ധതികളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. ബെന്നി ബെഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രതീഷ്, ജയ മുരളീധരൻ, വി എം ഷംസുദ്ദീൻ, പ്രിയ രഘു തുടങ്ങിയവർ സംസാരിച്ചു.











0 comments