ഇന്തോനേഷ്യയിൽ യാത്രാ ബോട്ട് മുങ്ങി: ഒരു മരണം; 23 പേരെ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യയിൽ യാത്രാ ബോട്ട് മുങ്ങി ഒരാൾ മരിച്ചു. അപകടത്തിൽ 23 പേരെ കാണാതായി. ഇന്തോനേഷ്യയിലെ സെലയാർ ദ്വീപിന് സമീപമാണ് അപകടം. 'കെ.എം. നൂറുൽ സൽസ' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ജാംപിയ ദ്വീപിലെ തുറമുഖത്ത് നിന്ന് പുറപ്പെട്ട ബോട്ടിന്ഫെ എഞ്ചിൻ തകരാറിലായതിനെത്തുടർന്ന് മുങ്ങുകയായിരുന്നു. 70 യാത്രക്കാരും ജീവനക്കാരും കൂടാതെ കൊപ്ര, കന്നുകാലികൾ, മോട്ടോർ സൈക്കിളുകൾ എന്നിവയും ബോട്ടിൽ ഉണ്ടായിരുന്നു.
പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും, 2 മുതൽ 2.5 മീറ്റർ വരെ ഉയരമുള്ള തിരമാലകളും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നാവികസേന, പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ തിരച്ചിൽ നടത്തുന്നു.
17,000-ത്തിലധികം ദ്വീപുകളുള്ള ഒരു ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ യാത്രക്കാരുടെ ബോട്ടുകൾ ഒരു സാധാരണ ഗതാഗത മാർഗമാണ്. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും ബോട്ട് അമിതമായി യാത്രക്കാരെയും ചരക്കുകളെയും കയറ്റുന്നതും ഇന്തോനേഷ്യയിൽ ഇത്തരം അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകാറുണ്ട്.











0 comments