മൂന്നാം ക്ലാസ് വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമം: ബിജെപി പ്രവർത്തകനെതിരെ പോക്സോ കേസ്

അമ്പലപ്പുഴ: മൂന്നാം ക്ലാസ് വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന ബിജെപി പ്രവർത്തകനെതിരെ പോക്സോ കേസ് ചുമത്തി. ആലപ്പുഴ പുറക്കാട് നാലുചിറപാലത്തിന് സമീപം അനന്തു ഭവനിൽ പൊന്നപ്പനെ (64) യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്.
സമീപത്തെ സ്‌കൂളിലെ വിദ്യാർഥിക്ക് നേരെ ഇയാൾ നിരന്തരം ലൈംഗിക ചേഷ്ടകൾ നടത്തിയിരുന്നു. ഇതിനിടെയാണ് അതിക്രമത്തിന് മുതിർന്നത്. തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പൊന്നപ്പനെ റിമാൻഡ് ചെയ്തു. ബിജെപിയുടെ സജീവ പ്രവർത്തകനായ പൊന്നപ്പന്റെ ഭാര്യ ബിജെപിയുടെ വാർഡ് സ്ഥാനാർഥിയായിരുന്നു.











0 comments