ad
Deshabhimani

യുപിയില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ സിഎൻജി ബസിന് തീപിടിച്ചു; ആളപായമില്ല

Muzaffarnagar CNG Bus Fire

photo credit: Muzaffarnagar Fire & Emergency Services X

വെബ് ഡെസ്ക്

Published on Jul 16, 2026, 06:36 PM | 1 min read

മുസഫർന​ഗർ : ഡൽഹി- ഡെറാഡൂൺ ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ സിഎൻജി ബസിന് തീപിടിച്ചു. മീററ്റിലേക്ക് പോകുകയായിരുന്നു ബസ്. മൻസൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് അപകടം.


സംഭവസമയത്ത് ബസിൽ നാൽപ്പതോളം യാത്രക്കാരുണ്ടായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ എല്ലാ യാത്രക്കാരെയും പുറത്തിറക്കി. യാത്രക്കാർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ബസിന് തീപിടിച്ചതായി ചീഫ് ഫയർ ഓഫീസർ അനുരാഗ് കുമാർ പറഞ്ഞു.


അഗ്നിശമന സേനയെത്തി തീ അണച്ചതായി അദ്ദേഹം പറഞ്ഞു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home