ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസന ശതോത്തര കനകജൂബിലി

കോലഞ്ചേരി
ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസന ശതോത്തര കനകജൂബിലിയുടെ ഉദ്ഘാടനം ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബസംഗമവും ഇതോടൊപ്പം നടത്തി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് അധ്യക്ഷനായി. കോട്ടയം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി.
സക്കറിയ മാർ സേവേറിയോസ്, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് കുര്യൻ, പൂജ ജോമോൻ, സുജിത് പോൾ, ബാബു വർഗീസ്, ഫാ. ജോസ് തോമസ് പൂവത്തുങ്കൽ എന്നിവർ സംസാരിച്ചു.
മികവുതെളിയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സമ്മേളനത്തിനുമുന്നോടിയായി ഘോഷയാത്ര നടത്തി. മാർഗംകളി, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു.









0 comments