ad
Deshabhimani

"വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം' നാലാംഘട്ടം തുടങ്ങി

Orchard

പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ആവിഷ്കരിച്ച ‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം' പദ്ധതിയുടെ നാലാംഘട്ടത്തില്‍ എറണാകുളം സെന്റ് ആൽബർട്‌സ് സ്കൂളിൽ മേയർ വി കെ മിനിമോള്‍ വിദ്യാർഥികൾക്ക് കറിവേപ്പിൻതൈകൾ നല്‍കുന്നു

വെബ് ഡെസ്ക്

Published on Feb 15, 2026, 01:56 AM | 1 min read

കൊച്ചി


പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ആവിഷ്കരിച്ച "വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം' പദ്ധതിയുടെ നാലാംഘട്ടം എറണാകുളം സെന്റ് ആൽബർട്‌സ് സ്കൂളിൽ വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.


ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. 10,000 വിദ്യാർഥികൾക്ക് കറിവേപ്പിൻതൈകൾ മേയർ വി കെ മിനിമോള്‍ വിതരണം ചെയ്തു. ഐസിഎആർ -കൃഷി വിജ്ഞാൻ കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. സ്മിത പദ്ധതി വിശദീകരിച്ചു.


ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പ്രൊഫ. കെ വി തോമസ്, വരാപ്പുഴ അതിരൂപത എഡ്യുക്കേഷണൽ കോർപറേറ്റ് സമിതി മാനേജർ ഫാ. ജയൻ പയ്യപ്പിള്ളി, വരാപ്പുഴ അതിരൂപത പരിസ്ഥിതി കമീഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബിൻ പോൾ, കൗൺസിലർ ടൈസൻ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിൽഫി വി സെബാസ്റ്റ്യൻ, ഹൈസ്കൂൾ പ്രധാനാധ്യാപകന്‍ ജോസഫ് സെനൻ, എൽപി സ്കൂൾ പ്രധാനാധ്യാപിക മേരി ഷീജ, പരിസ്ഥിതി കമീഷൻ സെക്രട്ടറി സറീന ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home