പൊതുശ്മശാനത്തിന്റെ പ്രവർത്തനം വീണ്ടും നിലച്ചു

ഉദയംപേരൂർ പൊതുശ്മശാനം
ഉദയംപേരൂർ
പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ പ്രവർത്തനം നിലച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും തകരാർ പരിഹരിക്കാതെ അധികൃതർ. ഗ്യാസിൽ പ്രവർത്തിക്കുന്ന ശ്മശാനത്തിന്റെ ബർണർ തകരാർമൂലമാണ് അടച്ചിട്ടതെന്നു പറയുന്നു.
രണ്ടാഴ്ച കഴിഞ്ഞിട്ടും പരിഹാരം കാണുന്നതിന് കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിച്ചിട്ടില്ല. ജനങ്ങൾ സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്. രണ്ട് മാസംമുന്പും സമാനരീതിയിൽ ശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചിരുന്നു.









0 comments