ad
Deshabhimani

ഓപ്പറേഷൻ തൂഫാൻ

മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ 
പരിപാടികൾക്ക്‌ തുടക്കം

Operation Toofan

എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഓപ്പറേഷൻ തൂഫാൻ 
'ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ എറണാകുളം നിയോജകമണ്ഡലതല ഉദ്‌ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 12:42 AM | 1 min read

കൊച്ചി

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ– ദി നർക്കോ ഹണ്ട്’ പദ്ധതിയുടെ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു. കൊച്ചി നഗരത്തിൽ സുരക്ഷിത നൈറ്റ്‌ ലൈഫ്‌ ഒരുക്കുമെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ഇതിനായി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.


അതിർത്തി കടന്നുവരുന്ന ലഹരിമാഫിയകളെ തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സെന്റ് തെരേസാസ് കോളേജിൽ നടന്ന പരിപാടിയിൽ തൂഫാൻ പ്രതിജ്ഞാവാചകം ആഭ്യന്തരമന്ത്രി ചൊല്ലിക്കൊടുത്തു. തൂഫാൻ വാരിയേഴ്‌സ് ബാഡ്ജിന്റെ വിതരണവും നടത്തി. ​ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. കാർട്ടൂൺ, റീൽസ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home