Deshabhimani

ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ

Online trading
വെബ് ഡെസ്ക്

Published on May 01, 2026, 01:42 AM | 1 min read

മൂവാറ്റുപുഴ


ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പുകേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം വലിയകുന്നം കൊടുമുടി ഭാഗത്ത് കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്‌തഫയെ (24)യാണ് മൂവാറ്റുപുഴ പൊലീസ് വളാഞ്ചേരിയിൽനിന്ന്‌ അറസ്റ്റ് ചെയ്തത്. വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്‌ പ്ലാറ്റ്ഫോം മുഖേന മൂവാറ്റുപുഴ വാളകം സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മൂന്നാംപ്രതിയാണ് ഇയാൾ.


ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ അധികലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രേഡിങ്‌ കമ്പനിയുടെ വ്യാജസൈറ്റ് നിർമിച്ച്‌ വിവിധ അക്കൗണ്ടുകൾ മുഖേന പരാതിക്കാരനിൽനിന്ന്‌ പണം വാങ്ങിയായിരുന്നു തട്ടിപ്പ്. എൻസിആർപി പോർട്ടലിൽ രജിസ്റ്റർചെയ്ത പരാതിയിൽ പൊലീസ് കേസ് എടുത്തു. ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം വി ദിലീപ് കുമാർ, എം എം ഉബൈസ്, എം കെ ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം പി രതീഷ്, രഞ്ജിത് രാജൻ എന്നിവരും സൈബർ സെല്ലുമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home