Deshabhimani

ചെൽസി പിന്നെയും തോറ്റു

CHELSEE.
വെബ് ഡെസ്ക്

Published on Nov 29, 2026, 03:49 AM | 1 min read

ലണ്ടൻ സാബി: അലോൺസോയ്‌ക്ക്‌ കീഴിൽ ചെൽസിക്ക്‌ അടിതെറ്റുന്നു. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി. 17–ാം സ്ഥാനത്തുണ്ടായിരുന്ന നോട്ടിങ്‌ഹാം ഫോറസ്റ്റിനോട്‌ 3–2ന്‌ കീഴടങ്ങി. സ്വന്തംതട്ടകത്തിൽ ഇരട്ടഗോളടിച്ച മോർഗൻ ഗിബ്‌സ്‌ വൈറ്റാണ്‌ നോട്ടിങ്‌ഹാമിന്‌ ജയം സമ്മാനിച്ചത്‌. ഇഗോർ ജെസ്യൂസും ലക്ഷ്യം കണ്ടു. ചെൽസിയുടെ രണ്ട്‌ ഗോളും ഇമ്മാനുവൽ ഇമേഗ നേടി. സണ്ടർലൻഡിനോടും ലീഡ്‌സ്‌ യുണൈറ്റഡിനോടും തോറ്റെത്തിയ ചെൽCHELSEAസിക്ക്‌ അഞ്ചാം മിനിറ്റിൽതന്നെ അടികിട്ടി.

ഐഗർ നോട്ടിങ്‌ഹാമിനെ മുന്നിലെത്തിച്ചു. ആദ്യപകുതി എതിർവലയിലേക്ക്‌ ഒരു തവണ പോലും ഷോട്ടുതിർക്കാൻ കഴിഞ്ഞില്ല ചെൽസിക്ക്‌. ഇടവേളയ്‌ക്കുശേഷം പെനൽറ്റിയിലൂടെയായിരുന്നു ഗിബ്‌സ്‌ അക്ക‍ൗണ്ട്‌ തുറന്നത്‌. ഇതിന്‌ പിന്നാലെ ഇമേഗ ചെൽസിക്കായി ഒന്ന്‌ തിരിച്ചടിച്ചു. പക്ഷേ 73–ാം മിനിറ്റിൽ ഒന്നാന്തരം ഫിനിഷിങ്ങിലൂടെ ഗിബ്‌സ്‌ ആതിഥേയരുടെ ജയമുറപ്പിച്ചു. 12 പോയിന്റുമായി 14–ാം സ്ഥാനത്തേക്കുയരുകയും ചെയ്‌തു.

16 പോയിന്റുള്ള ചെൽസി എട്ടാമതാണ്‌. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണെെറ്റഡ് ബ്രെന്റ്ഫോർഡിനോട് നാല് ഗോളിന് തോറ്റു. പുതിയ കോച്ച് മൗറീസിയോ പൊച്ചെട്ടീനോയ്ക്ക് കീഴിൽ ലീഗിലെ തുടർച്ചയായ രണ്ടാം തോൽവിയാണ്. 19–ാം സ്ഥാനത്താണ്. 1937നുശേഷം ആദ്യമായാണ് ബ്രെന്റ്ഫോർഡിനോട് സ്വന്തംതട്ടകത്തിൽ തോൽക്കുന്നത്. ചെൽസി പിന്നെയും തോറ്റു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home