ഓണനിലാവ് സംഘടിപ്പിച്ചു

ഓണനിലാവ് ഓണാഘോഷ പരിപാടികൾ മാധ്യമപ്രവർത്തകൻ സുരേഷ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
ഡിവൈഎഫ്ഐയും ബാലസംഘവും ചേർന്ന് എയർപോർട്ട് നഗറിൽ സംഘടിപ്പിച്ച ‘ഓണനിലാവ്’ ഓണാഘോഷ പരിപാടികൾ മാധ്യമപ്രവർത്തകൻ സുരേഷ് നാരായണൻ ഉദ്ഘാടനം ചെയ്‌തു. കെ കെ അഭി അധ്യക്ഷനായി. കെ ജെ ഐസക്, എം ആർ രഞ്ജിത്, എ പി ബിനു, ആനി കുഞ്ഞുമോൻ, ഷിന്റോ വർക്കി എന്നിവർ സംസാരിച്ചു.
കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച ഇന്ദു വർഗീസ്, നിയമബിരുദം നേടിയ ഐശ്വര്യ ചന്ദ്രൻ, പ്ലസ്ടു, എസ്എസ്എൽസി ഉന്നതവിജയം നേടിയവർ എന്നിവരെ അനുമോദിച്ചു. കല, കായിക മത്സര വിജയികൾക്ക് സമ്മാനദാനവും വിവിധ കലാപരിപാടികളും നടന്നു.
അങ്കമാലി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂക്കന്നൂർ യൂണിറ്റ് കുടുംബസംഗമവും ഓണാഘോഷവും നടത്തി. മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോനപള്ളി വികാരി ഫാ. അഗസ്റ്റിൻ ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ ഒ വർഗീസ് അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി വി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി കെ വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് കെ ഐ പൗലോസ്, ബ്ലോക്ക് സെക്രട്ടറി പി വി പപ്പൻ, ജില്ലാ കമ്മിറ്റി അംഗം റീന ദേവസി, യൂണിറ്റ് സെക്രട്ടറി എം കെ മധു നായർ, ട്രഷറർ വി ഡി ലിസി, ടി കെ ശശി തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളുമുണ്ടായി.










0 comments