ഇനി ആഘോഷ ദിനങ്ങള്‍

പനമ്പിള്ളി നഗർ ഓണം ഫെയർ തുടങ്ങി

onam fair

പപ്പൻ ചേട്ടൻ സ്മാരക തൊഴിൽ സംഘം പനമ്പള്ളിളി നഗർ ഓണം ഫെയർ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 29, 2025, 03:24 AM | 1 min read

കൊച്ചി

​പപ്പൻചേട്ടൻ സ്മാരക തൊഴിൽ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത്, പനമ്പിള്ളി നഗർ ഓണം ഫെയർ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.


പനമ്പള്ളി നഗർ കേന്ദ്രീകരിച്ച് നടക്കുന്ന ഏറ്റവും വലിയ കാർഷിക വിപണന മേളയാണ് പനമ്പിള്ളി നഗർ ഓണം ഫെയർ. പരിസരപ്രദേശത്തുള്ള ജൈവകർഷകരിൽനിന്ന്‌ നേരിട്ടാണ് മേളയിലേക്ക് കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും പുരുഷ സഹായസംഘം നിർമിക്കുന്ന നാടൻവസ്ത്രങ്ങൾ, പായസമേള, ചിന്ത പുസ്തകോത്സവം, പരമ്പരാഗത ഉൽപ്പന്നങ്ങളുടെ വിപണനം വിവിധ കലാപരിപാടികൾ, കുട്ടികളുടെ ചിത്രരചനാ മത്സരം, കൈകൊട്ടിക്കളി, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികൾ ദിവസവും മേളയുടെ ഭാഗമായി ഉണ്ടാകും.



ഒമ്പതു ദിവസം നീളുന്ന ഓണം ഫെയർ സെപ്‌തംബർ അഞ്ചുവരെ പനമ്പള്ളി നഗർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻവശത്താണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനയോഗത്തിൽ തൊഴിൽസംഘം പ്രസിഡന്റ് സി ടി വർഗീസ് അധ്യക്ഷനായി. കൗൺസിലർ എസ് ശശികല, സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, ജാൻസി ജോഷി, കെ ടി വിശ്വനാഥൻ, വി എസ് സുർജിത് എന്നിവർ സംസാരിച്ചു. കഴിഞ്ഞവർഷം നടത്തിയ ഓണം ഫെയറിൽനിന്ന് ലഭിച്ച ലാഭമായ 13,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകി. ജില്ലാ സെക്രട്ടറി എസ് സതീഷ് ഏറ്റുവാങ്ങി. വടുതല സാരംഗിയുടെ നവീന കൈകൊട്ടിക്കളി അരങ്ങേറി.




deshabhimani section

Related News

View More
0 comments
Sort by

Home