സമൃദ്ധമായി ഓണം ആഘോഷിച്ച് നാട്

"ലാവണ്യം 25' ഓണാഘോഷ പരിപാടികളുടെ ഭാഗമായി ദർബാർ ഹാൾ മൈതാനത്ത് അൽഫോൻസ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക് ബാൻഡ് ഷോ
കൊച്ചി
സമൃദ്ധിയുടെ സദ്യയുണ്ടും കലാപരിപാടികൾ ആസ്വദിച്ചും തിരുവോണം ആഘോഷിച്ച് ജില്ല. ഉത്രാട രാത്രിയിൽത്തന്നെ സദ്യവട്ടങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നു വീടുകൾ. വീട്ടിൽ സദ്യ ഒരുക്കാത്തവർ ഓണദിവസം കാറ്ററിങ് സ്ഥാപനങ്ങളിലും ഹോട്ടലുകളിലുമെത്തി പാഴ്‌സൽ വാങ്ങി. തൃക്കാക്കര അന്പലത്തിലും ആയിരങ്ങൾ സദ്യയുണ്ടു.
തിരുവോണസന്ധ്യയിൽ ദർബാർ ഹാൾ മൈതാനത്ത് ‘ലാവണ്യം 25' ഓണാഘോഷ പരിപാടികളിൽ പങ്കുചേരാൻ നിരവധി പേർ ഒഴുകിയെത്തി. കേരളീയ പാരമ്പര്യകലകളും ആധുനിക സംഗീതവും കോർത്തിണക്കിയ വിരുന്നാണ് ജില്ലാ ഭരണവൃന്ദവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കരുതിവച്ചിരുന്നത്.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കലാമണ്ഡലം വിവേകും സംഘവും അവതരിപ്പിച്ച മിഴാവ് മേളം അരങ്ങേറി. തുടർന്ന് കലാമണ്ഡലം അനൂപിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ചാക്യാർകൂത്ത് ചിരിയുടെയും ചിന്തയുടെയും മുഹൂർത്തങ്ങൾ സമ്മാനിച്ചു.
സംഗീതസംവിധായകനും പിന്നണിഗായകനുമായ അൽഫോൻസ് ജോസഫ് നയിച്ച പരിപാടി മൈതാനത്തെ ആവേശഭരിതമാക്കി.
മൂന്നാം ഓണദിനത്തിൽ ശ്രേയ എസ് അജിത് നയിച്ച യൂഫോറിയ ബാൻഡ് ഷോയും പ്രശസ്ത സിനിമാതാരങ്ങളായ ശ്രുതി ലക്ഷ്മി, സരയൂ എന്നിവർ നയിച്ച ധ്വനിതരംഗ് നൃത്തപരിപാടിയും അരങ്ങേറി.








0 comments