ad
Deshabhimani

ആരോമലിനൊപ്പം ഓണം 
ആഘോഷിക്കാൻ ചങ്ങാതിമാരെത്തി

onam celebration

മണ്ണത്തൂർ കുറ്റത്തിനാലെ വീട്ടിൽ കൂത്താട്ടുകുളം ബിആർസി നടത്തിയ ഓണാഘോഷം

വെബ് ഡെസ്ക്

Published on Aug 29, 2026, 12:49 AM | 1 min read

കൂത്താട്ടുകുളം


ഓണം ആഘോഷിക്കാൻ വീട്ടിൽ ചങ്ങാതിമാരെത്തിയ സന്തോഷത്തിലാണ് അഞ്ചാംക്ലാസുകാരൻ ആരോമൽ. ശാരീരിക വിഷമതകൾമൂലം വീട്ടിലിരുന്നാണ് ഈസ്‌റ്റ് മാറാടി ഗവ. എച്ച്എസ്എസ് വിദ്യാർഥിയായ ആരോമൽ സുനിലിന്റെ പഠനം.


കൂട്ടുകാരനെ കാണാൻ മണ്ണത്തൂർ കുറ്റത്തിനാലെ വീട്ടിലെത്തിയ കുട്ടികളെയും അധ്യാപകരെയും മാതാവ് രമ്യ സുനിൽ സ്വീകരിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ മിൻസി ബാബുവാണ് ആരോമലിന് വീട്ടിലെത്തി പരിശീലനം നൽകിവരുന്നത്.


​പൂക്കളമിട്ട് മധുരം പകർന്ന്, ഓണസമ്മാനങ്ങൾ നൽകിയാണ് അധ്യാപകർ മടങ്ങിയത്. പഞ്ചായത്ത് അംഗം മഞ്ജുഷ സുരേഷ് ഉദ്ഘാടനം ചെയ്തു. ബിപിസി മിനിമോൾ എബ്രാഹം അധ്യക്ഷയായി. പി കെ അനിൽകുമാർ, ഷീജ ദാമോദരൻ, എം വി മഞ്ജു, കെ പി സീമ, അനുരാജ്, ശ്യാമരവി, ജോസ്മി തങ്കച്ചൻ എന്നിവർ സംസാരിച്ചു. സമഗ്രശിക്ഷാ കേരളം കൂത്താട്ടുകുളം ബിആർസി ആഭിമുഖ്യത്തിൽ 18 കുട്ടികൾക്കാണ് വീടുകളിലെത്തി പരിശീലനം നൽകുന്നത്. ഈ കുട്ടികളുടെ വീടുകളിൽ ഓണച്ചങ്ങാതി എന്നപേരിലാണ്‌ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home