86.64 % വാക്സിനേഷൻ പൂർത്തിയായി
ഗർഭാശയഗള ക്യാൻസർ: വാക്സിൻ തിങ്കളാഴ്ച വരെ

കൊല്ലം
ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിനായി 14വയസ്സ് മുതല്‍ 15വയസ്സ് വരെയുള്ള പെൺകുട്ടികൾക്ക് സർക്കാർ സൗജന്യമായി നൽകുന്ന എച്ച്‌പിവി വാക്സിൻ തിങ്കളാഴ്ച വരെ എല്ലാ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും ലഭിക്കും. സ്വകാര്യ മേഖലയിൽ 4,000രൂപ വരെ വിലവരുന്നതാണ് വാക്സിൻ. 25വരെ ജില്ലയിൽ 16,787 പെൺകുട്ടികൾക്ക് ആശുപത്രികളിലും സ്കൂളുകളിലുമായി വാക്സിൻ നൽകി. ഇതോടെ ജില്ലയിൽ 86.64 ശതമാനം വാക്സിനേഷൻ പൂർത്തിയായി. എച്ച്‌പിവി അണുബാധയാണ് ഗർഭാശയഗള കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കൃത്യമായ പ്രായത്തിൽ എച്ച്പിവി വാക്സിൻ സ്വീകരിക്കുന്നത് ഭാവിയിൽ എച്ച്‌പിവി മൂലമുണ്ടാകുന്ന രോഗങ്ങളും ഗർഭാശയഗള ക്യാന്‍സറും തടയാന്‍സഹായിക്കും. കൗമാരപ്രായത്തിൽ തന്നെ വാക്സിൻ നൽകുന്നതിലൂടെ ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് പെൺകുട്ടികൾക്ക് മികച്ച സംരക്ഷണം ഉറപ്പാക്കാൻ കഴിയും. സമീപത്തെ സർക്കാർ ആശുപത്രിയുമായോ കുടുംബാരോഗ്യ കേന്ദ്രവുമായോ ബന്ധപ്പെട്ട് വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ എൽ ഷീജ അറിയിച്ചു.








0 comments