ad
Deshabhimani

ഗ്രാമീണ നാടകത്തിന്‌ കൈയടിച്ച്‌ പ്രേക്ഷകർ

Village drama

‘പുഞ്ചിരിക്കുന്നിലേക്കുള്ള വഴിയേത്’ നാടകത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Aug 29, 2026, 12:57 AM | 1 min read

പെരുമ്പാവൂർ


വഴിതേടിയെത്തിയവർ പ്രതികാരം തീർത്തുമടങ്ങുമ്പോൾ പ്രതികരിച്ചവർക്കൊപ്പം കൈയടിച്ച് കാണികൾ. ഓണാഘോഷങ്ങളുടെ ആരവത്തിനൊപ്പം ഗ്രാമീണ നാടകവേദിക്ക്‌ ഉന്മേഷം പകർന്ന് നെല്ലിമോളം മമത അവതരിപ്പിച്ച ‘പുഞ്ചിരിക്കുന്നിലേക്കുള്ള വഴിയേത്’ എന്ന നാട്ടുനാടകമാണ് പ്രേക്ഷകരുടെ മനംകവർന്നത്.


നാടകത്തിനായി കലാസംവിധായകൻ പി എസ് സുഭാഷ് സൃഷ്ടിച്ച ജീപ്പ്‌ അരങ്ങിലെ അത്ഭുതമായി. മരപ്പട്ടികകളും കടലാസും മറ്റും ഉപയോഗിച്ച്‌ പ്രകൃതിസൗഹൃദരീതിയിൽ സൃഷ്ടിച്ച ജീപ്പ് ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.


വി ടി കൃഷ്‌ണകുമാർ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ എം എസ് അനിൽ, എബി വർഗീസ്, നവീൻ സി കർത്ത, മാർട്ടിൻ തൃക്കളത്തൂർ, എം എസ് പ്രസാദ്, വി കെ സന്ദീപ്, മായ രതീഷ്, ജിയ എം ജിനീഷ്, പി എസ് ശാന്തി എന്നിവരാണ് അഭിനയിച്ചത്. പി എസ് സുഭാഷ് പ്രകാശനിയന്ത്രണവും മഹാദേവൻ ശബ്ദനിയന്ത്രണവും നിർവഹിച്ചു. എം ജി സുഭാഷ് സാങ്കേതികസഹായവും നൽകി. എം എം രതീഷ്, കെ ടി ചന്ദ്രൻ, കെ എസ് ബാബു എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home