ad
Deshabhimani

എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

എ പി കുര്യൻ അനുസ്‌മരണം നാളെ

 a p kurian
വെബ് ഡെസ്ക്

Published on Aug 29, 2026, 01:02 AM | 1 min read

 അങ്കമാലി


സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ നിയമസഭാ സ്പീക്കറുമായിരുന്ന എ പി കുര്യന്റെ 25–-ാം ചരമവാർഷികത്തിന്റെ ഭാഗമായി അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഒരുമാസത്തെ അനുസ്മരണ പരിപാടികൾ 30ന്‌ സമാപിക്കും. എ പി കുര്യൻ ദിനമായ ഞായറാഴ്ച മഞ്ഞപ്ര പുത്തൻപള്ളി പാരിഷ് ഹാളിൽ വൈകിട്ട് അഞ്ചിന്‌ നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.


കഴിഞ്ഞ ഒന്നിനായിരുന്നു അനുസ്മരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. 10 ലോക്കൽ കമ്മിറ്റികളിലായി എ പി സ്മൃതി സംഗമങ്ങൾ, 25 ഓർമമരങ്ങൾ, എ പി സ്മാരക പ്രഭാഷണം, സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്, എഴുത്തുകാരെ ആദരിക്കൽ, ജനപ്രതിനിധിസംഗമം, സഹകരണ മെമ്പേഴ്സ് മീറ്റ്, പൂർവകാല നേതൃസംഗമം, കനിവ് പാലിയേറ്റീവ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ എല്ലാ ബ്രാഞ്ചുകളിലും തൊഴിലിടങ്ങളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home