അയ്യന്‍കാളി ജയന്തി ആഘോഷിച്ചു

അയ്യൻകാളി ജയന്തിയോട് അനുബന്ധിച്ച് കൊല്ലം ജനശക്തി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചന
കൊല്ലം
അയ്യന്‍കാളി ജയന്തി ജില്ലയിൽ സമുചിതമായി ആചരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ അയ്യന്‍കാളി പ്രതിമയിൽ പുഷ്പാർച്ചനനയും പൊതുയോഗവും നടത്തി. ഓൾ കേരള പുലയ മഹാസഭ നേതൃത്വത്തിൽ കൊല്ലം ജനശക്തി മണ്ഡപത്തിൽ സംഘടിപ്പിച്ച ജയന്തി ആഘോഷം പ്രാക്കുളം സോമൻ അയ്യന്‍കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനംചെയ്തു. എകെപിഎംഎസ് പ്രസിഡന്റ് എം കെ വാസുദേവൻ ഭദ്രദീപം കൊളുത്തി. ജനറൽ സെക്രട്ടറി വി കെ ഗോപി പുഷ്പാർച്ചന നടത്തി. ട്രഷറർ മണ്ണിൽ കുഞ്ഞുകുഞ്ഞു, വർക്കിങ് പ്രസിഡന്റ് പി ടി രാജൻ, ബോർഡ് അംഗം ശ്രീധരൻ, വനിതാ സംഘം പ്രസിഡന്റ് പ്രസന്ന, യുവജന സംഘം സെക്രട്ടറി രാഹുൽ എന്നിവർ സംസാരിച്ചു. മയ്യനാട് ധവളക്കുഴിയിൽ അയ്യന്‍കാളിയുടെ പൂർണകായ പ്രതിമ സിനിമാതാരം തന്മയസോൾ അനച്ഛാദാനംചെയ്തു.









0 comments