ഓണം മൂഡിൽ ഓൺലൈൻ വ്യാപാരം
ആർഎംഎസ് ജീവനക്കാർക്ക് പൂരത്തിരക്ക്

സ്വന്തം ലേഖിക ളളളളളളളളളളളളളളളളളള
Published on Aug 29, 2026, 12:54 AM | 1 min read
കൊല്ലം
ഓണനാളുകൾ കൊല്ലം ആർഎംഎസ് ഹബ്ബിന് സമ്മാനിച്ചത് പൂരത്തിരക്ക്. നാലുദിവസം പൊടിപൊടിച്ച ഓൺലൈൻ വ്യാപാരംവഴി ഹബ്ബിന് ലഭിച്ച വരുമാനം മൂന്നുലക്ഷം രൂപ. വസ്ത്രങ്ങൾ, പെയിന്റിങുകൾ, സമ്മാനങ്ങൾ അടക്കമുള്ള മറ്റ് സാധനങ്ങളുടെയും ഓർഡർ കൂടിയതോടെയാണ് തപാൽ വകുപ്പിന്റെ ആർഎംഎസ് ഹബ്ബിലെ ജീവനക്കാർ തിരക്കിലമർന്നത്. സാധാരണ ദിവസവും 8000പാഴ്‌സലാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ, ഇൗ ദിവസങ്ങളിൽ 12,000വരെ പാഴ്‌സലുകളാണ് എത്തിയത്. രാത്രിയിലും പകലും രണ്ടുമുതൽ മൂന്നുവരെ ജീവനക്കാരെ അധികം ജോലിക്ക് നിർത്തിയിട്ടും തലേദിവസത്തെ പാഴ്‌സലുകളിൽ 800എണ്ണം അടുത്ത ദിവസത്തേക്ക് മാറ്റിവയ്‌ക്കേണ്ടിവന്നു. ഇൻസ്‌റ്റഗ്രാം, ഫെയ്സ്ബുക്ക്, വാട്‌സാപ് തുടങ്ങിയവയിലൂടെ ഓർഡർ ചെയ്‌ത സാധനങ്ങളാണ് ഏറെയും പാഴ്‌സലിലുണ്ടായിരുന്നത്. ജെൻസികളടക്കം കൂടുതൽ പേരും ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്നിന് തെളിവാണ് പാഴ്സലുകളുടെ എണ്ണത്തിലെ വർധന. വസ്ത്രങ്ങളുടെ പാഴ്‌സലായിരുന്നു ഏറ്റവും കൂടുതൽ. വിപണിയിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വൈവിധ്യമാർന്ന ഡിസൈനുകളിൽ വീട്ടിലിരുന്ന് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഓൺലൈൻ വിപണിയിലേക്ക് കൂടുതൽപേരെ ആകർഷിക്കുന്നത്. ഓണക്കോടിമുതൽ ഓണസദ്യ ഒരുക്കാനുള്ള നിരവധിസാധനങ്ങളും സമ്മാനങ്ങളും അടങ്ങിയ ഗിഫ്റ്റ് ഹാംബറുകളും എത്തിയതിലുണ്ട്. ഓണസമ്മാനമായി ചെടികൾ ഒഴുകിയതും ഇക്കുറി പ്രത്യേകതയായിരുന്നെന്ന് ആർഎംഎസ് ജീവനക്കാർ പറയുന്നു.









0 comments