ad
Deshabhimani

ഭർത്താവിന്റെ വെട്ടേറ്റ യുവതിക്ക് ഗുരുതര പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2026, 12:54 AM | 1 min read

കൊട്ടാരക്കര

മൈലം വെള്ളാരംകുന്നിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതിക്കു ഗുരുതര പരിക്ക്. കൈയ്ക്കും തലയ്ക്കും വെട്ടേറ്റ രാജേഷ് ഭവനിൽ മിനി (38)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് രാജേഷി (40)നെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളി രാവിലെ 10നായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് രാജേഷ് ഭാര്യയെ അക്രമിക്കുകയായിരുന്നു. വെട്ടേറ്റ് മിനിയുടെ കൈവിരലറ്റു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് മിനിയെ ആശുപത്രിയിലാക്കിയത്. കൊട്ടാരക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് രാജേഷ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home