കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ ഓണാഘോഷം

കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ നടന്ന ഓണാഘോഷം
കൂത്താട്ടുകുളം
ഓണം മെഗാ കൈകൊട്ടിക്കളിയും കുട്ടികളൊരുക്കിയ മെഗാ പൂക്കളവുമായി കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ ഓണാഘോഷം. യുപി വിഭാഗത്തിലെ 150 പെൺകുട്ടികളാണ് കൈകൊട്ടിക്കളിയിൽ അണിനിരന്നത്. മാവേലി മത്സരവും, ഓണക്കളികളും ശ്രദ്ധേയമായി. പ്രവാസി സംഘടനയായ കൂത്താട്ടുകുളം അസോസിയേഷൻ മൂന്നു ലക്ഷം രുപ മുടക്കി നവീകരിച്ച പുൽമൈതാനത്താണ് ഇക്കുറി ഓണാഘോഷം നടന്നത്.
നാച്വറൽ ടർഫിന്റെ സമർപ്പണം അസോസിയേഷൻ അംഗങ്ങളായ ജോയി മർക്കോസ്, പി എ സന്തോഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. കൗൺസിലർമാരായ ജോമി മാത്യു, സനൂപ് കുളമ്പാടം, സി എൻ പ്രഭകുമാർ, ഹെഡ്മിസ്ട്രസ് ടി വി മായ, കെ വി ബാലചന്ദ്രൻ, ജോമോൻ കുര്യാക്കോസ്, ആർ വത്സലാദേവി, സി പി രാജശേഖരൻ, സി എച്ച് ജയശ്രീ, ബിസ്മി ശശി, വി എ അനുപ് തുടങ്ങിയവർ സംസാരിച്ചു.
വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ഓണാഘോഷം. പഞ്ചായത്ത് പ്രസിഡന്റ് കെ ജി ഷിബു ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. കോളേജിലെ ഓണാഘോഷ പരിപാടികൾ എൻജീനിയറിങ് അഡ്വൈസർ ഡോ. എബ്രഹാം ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം, കലാ-കായിക മത്സരങ്ങൾ അരങ്ങേറി. ഡോ. ബോസ് ടോം, പി എസ് സുഹാസ്, ഷാജി ആറ്റുപുറം എന്നിവർ സംസാരിച്ചു.










0 comments