മേളപ്പെരുക്കവും മെഗാതിരുവാതിരയുമായി കലക്‌ടറേറ്റ് ഓണം സമാപിച്ചു

കലക്‌ടറേറ്റിലെ ഓണാഘോഷത്തിൽ കലക്ടർക്കൊപ്പം ജീവനക്കാർ ഓണാശംസകൾ പങ്കിടുന്നു
കാക്കനാട്
തിരുവാതിരകളിയും വിഭവസമൃദ്ധമായ ഓണസദ്യയുമായി കലക്ടറേറ്റ് ജീവനക്കാരുടെ ഓണാഘോഷങ്ങൾക്ക് സമാപനം. സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടികളിൽ കലക്ടർ ജി പ്രിയങ്ക മുഖ്യാതിഥിയായി.
വെള്ളി രാവിലെ മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ മഹാബലിക്കൊപ്പമാണ് കലക്ടറെ ആഘോഷവേദിയിലേക്ക് ജീവനക്കാർ സ്വീകരിച്ചാനയിച്ചത്. തുടർന്ന് കലക്ടറുടെ നേതൃത്വത്തിൽ ജീവനക്കാർ അണിനിരന്ന മെഗാതിരുവാതിര അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജീവനക്കാരുടെ കലാപരിപാടികളും നടന്നു.
കഴിഞ്ഞ ഒരാഴ്ചയായി സംഘടിപ്പിച്ചുവന്ന വിവിധ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം കലക്ടർ നിർവഹിച്ചു. ചടങ്ങുകൾക്കുശേഷം നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷപരിപാടികൾക്ക് കൊടിയിറങ്ങിയത്.









0 comments