ഓണാരവങ്ങളിൽ നിറഞ്ഞ്

കാക്കനാട് സെന്റ് മൈക്കിൾസ് പള്ളിയുടെ ശതോത്തര സുവർണജൂബിലിയുടെയും ഓണാഘോഷത്തിന്റെയും ഭാഗമായി നടത്തിയ മെഗാ തിരുവാതിര
കൊച്ചി
എളമക്കര
യുവകലാതരംഗിൽ ഓണാഘോഷപരിപാടികൾ ആരംഭിച്ചു. ‘ആവണി’ എന്നപേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം 27ന് സമാപിക്കും. സംഗീതസംവിധായകൻ കെ എം ഉദയൻ ഉദ്ഘാടനം ചെയ്തു. യുവകലാതരംഗ് പ്രസിഡന്റ് ഇ ആർ സന്തോഷ് അധ്യക്ഷനായി.
എളമക്കര യുവകലാതരംഗിൽ ‘ആവണി’ ഓണാഘോഷപരിപാടികൾ
സംഗീതസംവിധായകൻ കെ എം ഉദയൻ ഉദ്ഘാടനം ചെയ്യുന്നു
കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, പുരോഗമന കലാസാഹിത്യ സംഘം എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ നിഷാദ് ബാബു, കെ ബി സതീഷ് കുമാർ, ജിബിൻ ജഗദാസൻ എന്നിവർ സംസാരിച്ചു.
യുവകലാതരംഗിനുസമീപം എട്ടുകാട്ടിലാണ് പരിപാടികൾ നടക്കുന്നത്. കൈത്താളത്തിന്റെ കൈകോർക്കൽ, ഫ്യൂഷൻ ഗാനസന്ധ്യ, ഗ്രാമകല പാലക്കാട് അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യവിഷ്കാരവും, നാട്ടുകൂട്ടം, കുട്ടികളുടെ മത്സരങ്ങൾ, വനിതാമേള എന്നിവയാണ് പരിപാടികൾ.
ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എഫ്എസ്ഇടിഒ) എറണാകുളം മേഖല കമ്മിറ്റി ഓണം കുടുംബസംഗമം സംഘടിപ്പിച്ചു. എഫ്എസ്ഇടിഒ എറണാകുളം മേഖല കൺവീനർ എൻ കെ ഗിരീഷ് കുമാർ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി നിഷാദ് ബാബു ഓണസന്ദേശം നൽകി. വിവിധ കലാപരിപാടികൾ നടന്നു. കെജിഒഎ സംസ്ഥാന കൗൺസിൽ അംഗം ഡോ. പി അനീഷ് മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി മഞ്ജു, കെഎസ്ടിഎ എറണാകുളം സബ് ജില്ലാ പ്രസിഡന്റ് സീന വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
കൊച്ചിൻ കലാഭവന്റെ ഓണാഘോഷം ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ മൻസൂർ ഓണപ്പാട്ടുകൾ പാടി. കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടത്ത്, സെക്രട്ടറി കെ എസ് പ്രസാദ്, ട്രഷറർ കെ എ അലി അക്ബർ, പി ജെ ഇഗ്നേഷ്യസ്, വർഗീസ് പറമ്പിൽ, എം വൈ ഇക്ബാൽ എന്നിവർ സംസാരിച്ചു.
വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി കമ്മിറ്റി നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലെ അർബുദബാധിതർക്ക് തിങ്കളാഴ്‌ച ഓണക്കോടി വിതരണം ചെയ്യും. പകൽ രണ്ടിന് കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്‌ഘാടനം ചെയ്യും.
കാക്കനാട്
സെന്റ് മൈക്കിൾസ് പള്ളിയുടെ ശതോത്തര സുവർണജൂബിലി (150–-ാം വാർഷികം) ആഘോഷങ്ങളുടെയും ഓണാഘോഷങ്ങളുടെയും ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു. ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, വികാരി ഫാ. ജോസഫ് തട്ടാരശേരി, സഹവികാരി ഫാ. ഹിരൺ ചൂളക്കൽ, ഫാ. ജോസി കോച്ചാപ്പിള്ളി, ഫാ. ജോൺ കണക്കശേരി, കൺവീനർ ഷാജി ചക്കാലക്കൽ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ടിനു സൈമൺ, രജനി ജീജൻ, റെക്സി ഷിജു, അലി നവോദയ എന്നിവർ പങ്കെടുത്തു.
സാമൂഹിക സാംസ്‌കാരിക സംഘടനയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഗാന്ധിനഗർ ഉദയഭവനിൽ ‘തണലോണം’ എന്നപേരിൽ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. ഡോ. അപർണ ദേവാമൃത് ഉദ്‌ഘാടനം ചെയ്തു.
ഗ്രേസി വർഗീസ് അധ്യക്ഷയായി. ഷാജി ഇടപ്പള്ളി, ജി രഞ്ജിത്ത്കുമാർ, ഡോ. ജാൻസി ജോസ്, സിമ്മി ഡോൾബിൻ കുവൈത്ത് തുടങ്ങിയവർ സംസാരിച്ചു. ഓണക്കിറ്റ് വിതരണവുമുണ്ടായി.
പള്ളുരുത്തി
ചിന്ത പബ്ലിഷേഴ്‌സ് ഓണം പുസ്തകോത്സവം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി എ പീറ്റർ ആദ്യവിൽപ്പന ഏറ്റുവാങ്ങി. കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. കെ പി ശെൽവൻ, കെ കെ സുരേഷ് ബാബു, വി എ അനിൽ ആനന്ദൻ എന്നിവർ സംസാരിച്ചു. ദേശാഭിമാനി ബുക്ക് ഹൗസിന്റെ നേതൃത്വത്തിൽ പള്ളുരുത്തി എ പി വർക്കി സ്മാരക മന്ദിരത്തിലാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
പള്ളുരുത്തി ബ്രദേഴ്‌സ് ഓഫ് കൊത്തളങ്കോയിലെ ഭിന്നശേഷിക്കാർക്കൊപ്പം ഓണം ആഘോഷിച്ച് യുവവെളിച്ചം സാമൂഹ്യ സംസ്‌കാരിക വേദി. ആഘോഷം കൊച്ചി താലൂക്ക് തഹസിൽദാർ നിഷാന്ത് മോഹൻ ഉദ്ഘാടനം ചെയ്തു. സി പി വിനോദ് അധ്യക്ഷനായി.
ബാബു ഐസക് ജോൺ, സി എസ് ജോസഫ്, രഞ്ജൻ പള്ളുരുത്തി, ധനേഷ് എരമല്ലൂർ, കൃഷ്ണപ്രിയ രേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ഓണക്കിറ്റ് വിതരണവുമുണ്ടായി.










0 comments