ഓഫ്റോഡ് റേസ് മത്സരം സംഘടിപ്പിച്ചു

കോതമംഗലം
ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025ന്റെ ഭാഗമായി നടന്ന ഓഫ്-റോഡ് റേസ് ആന്റണി ജോൺ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. കേരളത്തിനകത്തും പുറത്തുംനിന്നായി എഴുപതോളം മത്സരാർഥികൾ പങ്കെടുത്തു. പെട്രോൾ, ഡീസൽ വിഭാഗങ്ങളിലായി കിങ് ഓഫ് ഡേർത്ത്, ക്വീൻ ഓഫ് ഡേർത്ത്, എക്സ്‌പേർട്ട് മത്സരങ്ങളാണ് നടത്തിയത്.
ഡീസൽ ഓപ്പൺ ക്ലാസിൽ പെരുമ്പാവൂർ സ്വദേശി വിഷ്ണു സുരേഷ് ഒന്നാംസ്ഥാനത്തെത്തി. പെട്രോൾ ഓപ്പൺ ക്ലാസിൽ പെരുമ്പാവൂർ സ്വദേശി രാഹുൽ, എക്സ്‌പേർട്ട് ക്ലാസിൽ അങ്കമാലി സ്വദേശി അനൂപ് ചന്ദ്രൻ എന്നിവരും ഒന്നാംസ്ഥാനം കരസ്‌ഥമാക്കി. വനിതകളുടെ വിഭാഗത്തിൽ മലപ്പുറം സ്വദേശി ഷമീന ഒന്നാംസ്ഥാനവും ചെന്നൈയിൽനിന്ന് എത്തിയ വീണ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.










0 comments