ജില്ലാ നഴ്സസ് വാരാഘോഷം സമാപിച്ചു

നഴ്സസ് വാരാഘോഷ സമാപനത്തിന്റെ ഭാഗമായി എറണാകുളം നഗരത്തിൽ നടന്ന ഘോഷയാത്ര
കൊച്ചി
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാ നഴ്സസ് വാരാഘോഷം സമാപിച്ചു. സമാപന സമ്മേളനം കലക്ടർ എൻ എസ് കെ ഉമേഷ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ നഴ്സിങ് ഓഫീസർ പി പി പ്രീതി പതാക ഉയർത്തി.
പ്രൊഫ. എ വി ഹേമ പ്രതിജ്ഞ ചൊല്ലി. ഡെപ്യൂട്ടി ഡിഎംഒ കെ സവിത അധ്യക്ഷയായി. നടൻ സുധീർ സുകുമാരൻ, പി പി പ്രീതി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷഹീർഷ, ടി അനിത, കെ ഉഷ, ഡി ജയദേവി, പ്രൊഫ. ജി ലക്ഷ്മി എന്നിവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ മികച്ച നഴ്സിനുള്ള അവാർഡ് നേടിയ ഗീത സുരേഷ് ബാബു, എ എൻ ശ്യാമള എന്നിവരെയും മികച്ച പാലിയേറ്റീവ് നഴ്സിനുള്ള അവാർഡ് നേടിയ നീതു തോമസിനെയും വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ചവരെയും ആദരിച്ചു.
ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ‘അരോഹ -2025’ ഫോർട്ട്‌കൊച്ചി സബ് കലക്ടർ കെ മീര ഉദ്ഘാടനം ചെയ്തു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷനായി.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും കോളേജ് ഓഫ് നഴ്‌സിങ്ങിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഴ്‌സസ് ദിനാചരണം ഫോർട്ട് കൊച്ചി ആർഡിഒ കെ മീര ഉദ്ഘാടനം ചെയ്തു. എം ഒ ജോൺ അധ്യക്ഷനായി.











0 comments