നഴ്സിൽനിന്ന് ചാർട്ടേഡ് അക്കൗണ്ടന്റ്‌ ; നേട്ടം കൈവരിച്ച്‌ ലിസി പൗലോസ്‌

nurse lisy
വെബ് ഡെസ്ക്

Published on Nov 07, 2025, 02:09 AM | 1 min read


അങ്കമാലി

നഴ്സിങ് രംഗത്ത് 25 വർഷം സേവനമനുഷ്ഠിച്ച ലിസി പൗലോസ് 41–-ാംവയസ്സിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പദവി നേടിയെടുത്തു. സർക്കാർ സ്കൂളിൽ അടിസ്ഥാനവിദ്യാഭ്യാസവും തുടർന്ന് എംഎസ്‌സി നഴ്സിങ് പഠനവും പൂർത്തിയാക്കിയ ലിസി അങ്കമാലി ലിറ്റിൽ ഫ്ലവർ നഴ്സിങ് കോളേജിൽ ലക്ചററായി പ്രവർത്തിച്ചു. ഈ സേവനം ചെയ്തുകൊണ്ടിരിക്കെ കരിയറിൽ മാറ്റം വേണമെന്ന് തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ 37–-ാംവയസ്സിൽ ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്സിൽ ചേർന്നു.


നാലുവർഷത്തിലധികം കഠിനാധ്വാനത്തോടെ പഠിച്ച് ലിസി പരീക്ഷ വിജയകരമായി പൂർത്തിയാക്കി. മരുന്നിന്റെയും രോഗീപരിചരണത്തിന്റെയും രംഗത്തുനിന്ന് കണക്കുകളുടെയും ഓഡിറ്റിന്റെയും ലോകത്തിലേക്ക് കടന്ന ലിസിയുടെ ഈ യാത്രയ്ക്ക് സഹായകമായത് ആലുവയിലും അങ്കമാലിയിലും പ്രവർത്തിക്കുന്ന പ്രൂഡന്റ്‌ സിഎ കോച്ചിങ് സെന്ററിലെ പരിശീലനമായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് വിപിൻ വിൻസെന്റാണ് ഭർത്താവ്.


രണ്ട് കുട്ടികളുടെ അമ്മയുമാണ്. ലിസി നേടിയ ഈ വിജയം, ജീവിതത്തിലെ പുതിയ വഴികൾ തേടുന്നവർക്ക് പ്രചോദനമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home