ad
Deshabhimani

തൊഴിലുറപ്പ് തൊഴിലാളികളുടെ 
സുരക്ഷ ഉറപ്പാക്കണം

NREG

തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 
എൻആർഇജി വർക്കേഴ്സ് യൂണിയൻ ചിറ്റാറ്റുകര പഞ്ചായത്ത് ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറി അജയ് ജോർജിന് നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on May 23, 2026, 01:30 AM | 1 min read

പറവൂർ​


കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻആർഇജി വർക്കേഴ്സ് യൂണിയൻ ചിറ്റാറ്റുകര പഞ്ചായത്ത് ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറി അജയ് ജോർജിന് നിവേദനം നൽകി.


കഴിഞ്ഞദിവസം ഒന്നാംവാർഡ് മാച്ചാംതുരുത്തിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കെ ഇന്ദിരയ്‌ക്ക്‌ സൂര്യാതപമേറ്റിരുന്നു. ​ഈ കുടുംബത്തിന് സാമ്പത്തിക ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മുതുകത്ത് പൊള്ളലേറ്റ ഇന്ദിരയെ യൂണിയൻ നേതാക്കൾ വീട്ടിലെത്തി സന്ദർശിച്ചു. ഭാരവാഹികളയ ഗിരിജ അജിത്, ശാന്തിനി ഗോപകുമാർ, കെ ടി ഭഗവാൻ, പി എ റഷീദ്, എം എസ് അഭിലാഷ്, നെൽസൺ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home