ad
Deshabhimani

വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം

അങ്കമാലിയിൽ നൈറ്റ് വിജിൽ 
സംഘടിപ്പിച്ചു

night vigil

വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അങ്കമാലിയിൽ സംഘടിപ്പിച്ച നൈറ്റ് വിജിലിന്റെ ഭാഗമായി നടന്ന യോഗം 
കെ തുളസി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 01:20 AM | 1 min read

 അങ്കമാലി


വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു, അഖിലേന്ത്യ കിസാൻ സഭ, മഹിളാ അസോസിയേഷൻ, കെഎസ് കെടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ അങ്കമാലിയിൽ നൈറ്റ് വിജിൽ സംഘടിപ്പിച്ചു.


സിപിഐ എം ഏരിയാ കമ്മറ്റി ഓഫീസ് പരിസരത്തുനിന്ന്‌ ആരംഭിച്ച പന്തംകൊളുത്തി പ്രകടനം പട്ടണംചുറ്റി കെഎസ്ആർടിസി ബസ് ടെർമിനൽ ഭാഗത്ത് സമാപിച്ചു.


തുടർന്ന് ചേർന്ന യോഗം അഡ്വ. കെ തുളസി ഉദ്ഘാടനം ചെയ്തു. സി കെ സലിംകുമാർ അധ്യക്ഷനായി. കെ കെ ഷിബു, കെ പി റെജീഷ്, ജിഷ ശ്യാം, പി അശോകൻ, റീന രാജൻ, സച്ചിൻ ഐ കുര്യാക്കോസ്, അരവിന്ദ് ജെ ബോസ്, പി യു ജോമോൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home